യൂണിയൻ സത്യപ്രതിജ്ഞ ചടങ്ങ്

പുതിയ കോളേജ് യൂണിയൻ * വൈഖരി * യുടെ സത്യപ്രതിജ്ഞ ചടങ്ങ് 2023 ഫെബ്രുവരി 24 ന് കോളേജ് സെമിനാർ ഹാളിൽ വച്ച് നടന്നു. പ്രിൻസിപ്പൽ ലക്ഷ്മി നടരാജൻ ടീച്ചർ  ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ്  യൂണിയൻ അംഗങ്ങൾക്ക് ചെയർപേഴ്സൺ സത്യവാചകം ചൊല്ലിക്കൊടുത്തു. യൂണിയൻ നടപ്പിലാക്കേണ്ട ചുമതലകളെ കുറിച്ചും ഓരോ അംഗങ്ങളും നടത്തേണ്ട കാര്യങ്ങളെക്കുറിച്ചും പ്രിൻസിപ്പൽ പറഞ്ഞുകൊടുത്തു.തുടർന്ന് ക്ലാസ് പ്രതിനിധികളും ഹൗസ് ക്യാപ്റ്റൻമാരും സത്യപ്രതിജ്ഞ ചെയ്തു. എല്ലാ യൂണിയൻ അംഗങ്ങൾക്കും പ്രിൻസിപ്പൾ ആശംസകൾ അറിയിച്ചു.

Comments