Posts

Cognitive Map

Image
2022 24 അധ്യായന വർഷത്തിലെ ബിഎഡ് കരിക്കുല ത്തിന്റെ ഭാഗമായി നാലാം സെമസ്റ്ററിൽ ഒരു കോഗ്നിറ്റീവ്മാപ്പ് തയ്യാറാക്കേണ്ടതുണ്ട് പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലെ മലയാളം പാഠങ്ങളാണ് കോഗ്നിറ്റീവ്ത മാപ്പ് തയ്യാറാക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ആശയങ്ങളും ചിന്തകളും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് ഇത്. പ്ലസ് വണ്ണിലെ ഉള്ളറവ് എന്ന ഏകകവും പ്ലസ് ടുവിലെ ദർപ്പണം എന്ന ഏകവുമാണ്  കൊഗ്നിറ്റീവ് മാപ്പ് നിർമ്മാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്...

നൂതന പ്രവർത്തനം (Innovative work)

Image
 ഒമ്പതാം ക്ലാസിലെ അടിസ്ഥാന പാഠാവലി ടെസ്റ്റിലെ രണ്ടാമത്തെ യൂണിറ്റ് ആയ കാഴ്ചയുടെ സംഗീതം എന്നതിലെ കൊടിയേറ്റം എന്ന പാഠഭാഗമാണ് നൂതന പ്രവർത്തനത്തിനായി തിരഞ്ഞെടുത്തത്. മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലാണ് കൊടിയേറ്റം എന്ന സിനിമ അതിലെ പ്രശസ്തമായ ഒരു ഭാഗമാണ് പാഠഭാഗമായി നൽകിയിരിക്കുന്നത് ഈ പാഠഭാഗത്തെ കുട്ടികളിലേക്ക് എത്തിക്കാൻ സ്വീകരിച്ച നൂതന പ്രവർത്തനം ക്ലാപ്പർ ബോർഡ് നിർമ്മിക്കുക എന്നതായിരുന്നു.  ചലച്ചിത്ര നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ക്ലാപ്പർ ബോർഡ്. ആദ്യം ഷോട്ടുകളും അവയുടെ ടേക്കുകളും തിരിച്ചറിയുന്നതിനും തുടർന്ന് ശബ്ദത്തിനും ചിത്രത്തിലും ഉള്ള സമയം എഡിറ്റ് ചെയ്യുന്നതിനും സുഗമമാക്കുന്നതിനും ഇത് സഹായിക്കുന്നു. പാഠഭാഗത്തിലെ ഓരോ സീനുകളെയും ചിത്രരൂപത്തിൽ ക്രമമായി ക്ലാപ്പർ ബോർഡിൽ വ്യക്തമാക്കി. അതുവഴി കുട്ടികളിലേക്ക് പുതുമയാർന്ന രീതിയിൽ പാഠഭാഗത്തെ എത്തിക്കാൻ സാധിച്ചു.

അവസാന ആഴ്ച

അധ്യാപക പരിശീലനത്തിന്റെ അവസാനത്തെ ആഴ്ചകളായിരുന്നു. ഇന്ന് അധ്യാപക പരിശീലനത്തിന്റെ 21 ദിവസമായിരുന്നു.9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.ഇന്ന് എനിക്ക് ഏഴമത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ്‌ ഉണ്ടായിരുന്നത്. അടിസ്ഥാനപാഠവലിയിലെ പിന്നെയും പൂകുമീ ചില്ലകൾ ' എന്ന യൂണിറ്റ് ആയിരുന്നു ഇന്ന് പഠിപ്പിച്ചത്. യൂണിറ്റ് പ്രവേശകവും പാഠഭാഗ പരിചയവും ആണ് ഇന്നത്തെ ക്ലാസ്സിൽ നടന്നത്. അതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളും ക്ലാസ്സിൽ ചെയ്യിപ്പിച്ചു. ഒരു പ്രവർത്തനങ്ങളിൽ എല്ലാം കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾ നല്ല രീതിയിൽ ക്ലാസ്  താല്പര്യത്തോടെ ഇരുന്നതിനാൽ വളരെ വേഗം എടുത്തു തീർക്കാൻ സാധിച്ചു. ശേഷം പുനരവലോകനവും തുടർ പ്രവർത്തനവും നടത്തിക്ലാസ് അവസാനിപ്പിച്ചു.ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു. മൂന്നരയോടു കൂടി സ്കൂൾ വിടുകയും എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.   അധ്യാപക പരിശീലനത്തിന്റെ 22 23 24 ദിവസങ്ങളിൽ 'പുതുവർഷം' എന്ന കവിതാ ഭാഗത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സാണ് എടുത്തത്.കവിതാ ഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ ചെയ്യിപ്പിച്...

പതിനേഴാം ദിവസം,പതിനെട്ടാം ദിവസം, പത്തൊൻപതാം ദിവസം,ഇരുപതാം ദിവസം

Image
അധ്യാപക പരിശീലനത്തിന്റെ പതിനേഴാം ദിവസമായിരുന്നു ഇന്ന്. കൃത്യം ഒമ്പത് ഇരുപതിന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് അസംബ്ലി ഉണ്ടായിരുന്നു അസംബ്ലിക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. ഇന്നെനിക്ക് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. സാന്ദ്രസൗഹൃദം അമ്മമ്മ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി നടത്തിയ പരീക്ഷയുടെ മാർക്ക് കുട്ടികൾക്ക് നൽകി. കൂടുതൽ മാർക്ക് വേടിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ശേഷം വഴിയാത്ര എന്ന പാഠഭാഗത്തിലേക്ക് പ്രവേശിച്ചു. കഥാകൃത്ത് പരിചയവും പാഠപരിചയവും ആണ് ഇന്നത്തെ ക്ലാസ്സിൽ നടന്നത്. ഇ വി കൃഷ്ണപിള്ളയെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.. ശേഷം ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകി. പുനരവലോകനം തുടർപ്രവർത്തനവും നൽകിയാണ് ക്ലാസ് അവസാനിപ്പിച്ചത്. .     അധ്യാപക പരിശീലനത്തിന്റെ പതിനെട്ടാം ദിവസമായിരുന്നു ഇന്ന്. കൃത്യം ഒമ്പത് ഇരുപതിന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. എനിക്കിന്ന് അഞ്ചാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. വഴിയാത്ര എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. പാഠഭാഗത്തിന്റെ ആശയം കുട്ടിക...

പതിമൂന്നാം ദിവസം, പതിനാലാം ദിവസം, പതിനഞ്ചാം ദിവസം, പതിനാറാം ദിവസം

Image
അധ്യാപക പരിശീലനത്തിന്റെ പതിമൂന്നാം ദിവസമായിരുന്നു ഇന്ന് കൃത്യം 9:20 ന് തന്നെ സ്കൂളിൽ  എത്തിച്ചേർന്നു. ഹാജർ ബുക്കിൽ ഒപ്പുവച്ചു, എനിക്കിന്ന് അഞ്ചാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. വഴിയാത്ര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള തുടർന്നുള്ള ക്ലാസ്സാണ് നടന്നത്. കുട്ടികൾക്ക് യാത്രയെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകുകയും വീഡിയോ ദൃശ്യങ്ങൾ എന്നിവ കാണിക്കുകയും ചെയ്തു. യാത്രയെക്കുറിച്ചുള്ള ബ്ലോഗുകളും ചാനലുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ തങ്ങളുടെ യാത്ര അനുഭവങ്ങൾ ക്ലാസിൽ പങ്കുവെച്ചു. കൂടാതെ കാലിനടയായിട്ടുള്ള യാത്രയെയും വള്ളത്തിലൂടെയുള്ള യാത്രയുടെയും പ്രത്യേകതകൾ ക്ലാസിൽ ചർച്ച ചെയ്തു. അതുമായി ബന്ധപ്പെട്ട ഗ്രൂപ്പ് പ്രവർത്തനങ്ങളും ക്ലാസ്സിൽ നടത്തി. ഉച്ചയ്ക്ക്കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു. നാലുമണിക്ക് സ്കൂൾ വിട്ടപ്പോൾ കുട്ടികളെ നിയന്ത്രിക്കുന്നതിന് സഹായിച്ചു. ശേഷം വീട്ടിലേക്ക് മടങ്ങി.. .     അധ്യാപക പരിശീലനത്തിന്റെ പതിനാലാം ദിവസമായിരുന്നു ഇന്ന് കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. എനിക്കിന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടാ...

പന്ത്രണ്ടാം ദിവസം

Image
അധ്യാപക പരിശീലനത്തിന്റെ പന്ത്രണ്ടാം ദിവസമായിരുന്നു ഇന്ന് കൃത്യം 9 20ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഹാജർ ബുക്കിൽ ഒപ്പുവെച്ചു ഇന്ന് എനിക്ക് രണ്ട് പിരീഡ് ക്ലാസ് ഉണ്ടായിരുന്നു `വഴിയാത്ര´ എന്ന പാഠഭാഗത്തിന്റെ തുടർന്നുള്ള ഭാഗമാണ് പഠിപ്പിച്ചത്. അതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളും ക്ലാസ്സിൽ നടത്തി ഇന്ന് സ്കൂളിൽ വിദ്യാരംഭം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ആയിരുന്നു. അതുമായി ബന്ധപ്പെട്ട പരിപാടികൾ സ്കൂളിൽ നടന്നു. ഞങ്ങളും അതിൽ പങ്കുചേർന്നു കുട്ടികളെ നിയന്ത്രിക്കുകയും ചെയ്തു. അതിനുശേഷം ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു..

ഒൻപതാം ദിവസം, പത്താം ദിവസം, പതിനൊന്നാം ദിവസം🧑🏻‍🏫👩🏻‍🏫

Image
അധ്യാപക പരിശീലനത്തിന്റെ ഒമ്പതാം ദിവസമായിരുന്നു ഇന്ന് കൃത്യം 9 20ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു അസംബ്ലി ഉണ്ടായിരുന്നു പ്രധാന അധ്യാപിക കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ അസംബ്ലിയിൽ നൽകി. എനിക്കിന്ന് ഏഴാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത് അമ്മമ്മ എന്ന പാഠഭാഗത്തിന്റെ തുടർന്നുള്ള ഭാഗത്തെ ആസ്പദമാക്കിയിട്ടുള്ള ക്ലാസ് ആണ് എടുത്തത് അതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളും ക്ലാസിൽ ചെയ്യിപ്പിച്ചു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു. മൂന്നരയോടുകൂടി സ്കൂൾ വിടുകയും എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. .    അധ്യാപക പരിശീലനത്തിന്റെ പത്താം ദിവസമായിരുന്നു ഇന്ന് കൃത്യം ഒമ്പത് ഇരുപതിന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഹാജർ ബുക്കിൽ ഒപ്പുവെച്ചു എന്ന് എനിക്ക് മൂന്നാമത്തെ പിരിയിടായിരുന്നു ക്ലാസ് ഉണ്ടായിരുന്നത് ഇന്നത്തെ ക്ലാസ്സിലൂടെ അമ്മമ്മ എന്ന പാഠഭാഗം മുഴുവനായി പഠിപ്പിച്ചു തീർക്കാൻ സാധിച്ചു അമ്മമ്മ എന്ന കഥാപാത്രത്തിന്റെ നിരൂപണം തയ്യാറാക്കാനും സമകാലിക പ്രസക്തിയുള്ള ചോദ്യങ്ങളും ഇന്നത്തെ പഠനപ്രവർത്തനമായി നൽകി. ഇന്ന് വളരെ നല്ല രീതിയിൽ ക്ലാസെടുത്ത് തീർക്കാൻ സാധിച്ചു.. . അധ്യാപക പരിശീലനത്തിന...