പതിനേഴാം ദിവസം,പതിനെട്ടാം ദിവസം, പത്തൊൻപതാം ദിവസം,ഇരുപതാം ദിവസം
അധ്യാപക പരിശീലനത്തിന്റെ പതിനേഴാം ദിവസമായിരുന്നു ഇന്ന്. കൃത്യം ഒമ്പത് ഇരുപതിന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് അസംബ്ലി ഉണ്ടായിരുന്നു അസംബ്ലിക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. ഇന്നെനിക്ക് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. സാന്ദ്രസൗഹൃദം അമ്മമ്മ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി നടത്തിയ പരീക്ഷയുടെ മാർക്ക് കുട്ടികൾക്ക് നൽകി. കൂടുതൽ മാർക്ക് വേടിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ശേഷം വഴിയാത്ര എന്ന പാഠഭാഗത്തിലേക്ക് പ്രവേശിച്ചു. കഥാകൃത്ത് പരിചയവും പാഠപരിചയവും ആണ് ഇന്നത്തെ ക്ലാസ്സിൽ നടന്നത്. ഇ വി കൃഷ്ണപിള്ളയെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.. ശേഷം ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകി. പുനരവലോകനം തുടർപ്രവർത്തനവും നൽകിയാണ് ക്ലാസ് അവസാനിപ്പിച്ചത്.
. അധ്യാപക പരിശീലനത്തിന്റെ പതിനെട്ടാം ദിവസമായിരുന്നു ഇന്ന്. കൃത്യം ഒമ്പത് ഇരുപതിന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. എനിക്കിന്ന് അഞ്ചാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. വഴിയാത്ര എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. പാഠഭാഗത്തിന്റെ ആശയം കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുകയും പഠിപ്പിച്ച ഭാഗത്തെ ആസ്പദമാക്കിയിട്ടുള്ള വ്യക്തിഗത പ്രവർത്തനങ്ങളിൽ ഗ്രൂപ്പ് പ്രവർത്തനങ്ങളും ക്ലാസ്സിൽ നടത്തി. ശേഷം പുനരവലോകനം തുടർപ്രവർത്തനവും നൽകി ക്ലാസ് അവസാനിപ്പിച്ചു. കൂടാതെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു. മൂന്നരയോടു കൂടി സ്കൂൾ വിടുകയും കുട്ടികളെ നിയന്ത്രിക്കുകയും ചെയ്തു. ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങി
. അധ്യാപക പരിശീലനത്തിന്റെ പത്തൊമ്പതാം ദിവസമായിരുന്നു ഇന്ന്. കൃത്യം 9 20ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. വഴിയാത്ര എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് ഇന്ന് ക്ലാസ് എടുത്തത്. ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു. മൂന്നരയോടുകൂടി സ്കൂൾ വിടുകയും എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
. അധ്യാപക പരിശീലനത്തിന്റെ ഇരുപതാം ദിവസമായിരുന്നു ഇന്ന്. കൃത്യം ഒമ്പത് ഇരുപതിന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ്സുകൾ ആരംഭിച്ചു. വഴിയാത്ര എന്ന പാഠഭാഗം ഇന്നത്തെ ക്ലാസ്സിൽ എടുത്തു തീർക്കാൻ സാധിച്ചു. ശേഷം ഇനിഞാനുണർന്നിരിക്കാം എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് ഒരു ഇന്നവേറ്റീവ് വർക്ക് ക്ലാസിൽ കാണിച്ചു. കുട്ടികൾക്കത് വളരെയധികം താല്പര്യപ്രദവും പാഠഭാഗം ഒരു നൂതന പ്രവർത്തിയിലൂടെ കുട്ടികളിലേക്ക് എത്തിക്കാനും സാധിച്ചു.
Comments