പഠന യാത്ര 🥳🚊

2022-24 അധ്യായന വർഷത്തെ ബി. എഡ്  പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠന യാത്രയിൽ  എഫ്. എം ടി.സി മൈലാപ്പൂർ കോളേജിൽ നിന്ന് ഗോവയിലേക്കാണ് ഫീൽഡ് ട്രിപ്പ്‌ സംഘടിപ്പിച്ചത്. ഓഗസ്റ്റ് 4 ന് ആണ് പുറപ്പെട്ടത്. 48 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും രണ്ട് ഗൈഡുമാരും അടങ്ങുന്ന സംഘം  കൊല്ലത്ത് നിന്നും നേത്രാവതി എക്സ്പ്രസ്സിൽ ഗോവയിലേക്ക് യാത്ര പുറപ്പെട്ടു. ഏകദേശം മണിക്കൂറുകൾ നീണ്ടുനിന്ന ട്രെയിൻ യാത്രയ്ക്ക് ഒടുവിൽ ഓഗസ്റ്റ് 5 ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ ഗോവയിൽ എത്തിച്ചേർന്നു. അവിടെനിന്നും ഞങ്ങളെ കൊണ്ടുപോകാൻ ബസ് ഉണ്ടായിരുന്നു.ബസ്സിൽ കയറി ഞങ്ങൾക്കു ഗോവയിൽ താമസിക്കാനായി ഏർപ്പെടുത്തിയ ഹോട്ടലിൽ എത്തിച്ചേർന്ന് എല്ലാവരും പ്രഭാതകൃത്യങ്ങൾ ചെയ്തു ഭക്ഷണവും കഴിച്ച് പത്തരയോടെ ഞങ്ങൾ ഹോട്ടലിൽ നിന്നും പുറപ്പെട്ടു. ഗോവയിലെ അഗോഡ കോട്ടയിലേക്ക് ആണ് ആദ്യം പോയത്. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന കോട്ടകളിൽ ഏറെ പൈതൃകം അവകാശപ്പെടാൻ പറ്റുന്ന അപൂർവ്വം കോട്ടകളിൽ ഒന്നാണ് അഗോഡകോട്ട. കോട്ടയോട് ചേർന്നു കിടക്കുന്ന സിഗോറിയൽ ബീച്ചിലേക്കാണ് പിന്നീട് പോയത്. പിന്നീട് തിരികെ ഹോട്ടലിൽ എത്തുകയും സ്വിമ്മിംഗ്ല പൂൾ ചില വഴിക്കുകയും അഞ്ചുമണിയോടുകൂടി എല്ലാവരും ബാഗാ ബീച്ചിലേക്കു പുറപ്പെട്ടു.വളരെ മനോഹരമായ ബീച്ച് ആയിരുന്നു അത്. എല്ലാവരും നന്നായി ആഹ്ലാദിച്ചു.7 മണി വരെ അവിടെ ചിലവഴിച്ചു. തിരികെ ഹോട്ടലിൽ എത്തുകയും അത്താഴം കഴിച്ച് എല്ലാവരും വിശ്രമിച്ചു.
.        രണ്ടാമത്തെ ദിവസം പ്രഭാത ഭക്ഷണം കഴിച്ച് എല്ലാവരും തയ്യാറായിരുന്നു. അന്നത്തെ ദിവസത്തെ ആദ്യ യാത്ര ചപ്പോറ കോട്ടയിലേക്ക്  ആയിരുന്നു.സുൽത്താൻ ആദിൽഷാ പണികഴിപ്പിച്ചതാണ് ഈ കോട്ട. പിന്നീട്  അഞ്ജുന ബീച്ച്, വാഗത്തൂർ ബീച്ച്, എന്നിവ സന്ദർശിച്ചു. ഗോവയിലെ പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണിവ. പിന്നീട് ഷോപ്പിങ്ങിനുള്ള സമയമായിരുന്നു. അതിനുശേഷം കലാൽ ഘട്ട്ബീച്ചിലേക്ക് പോയി. തുടർന്ന് നാലുമണിയോടെ തിരികെ ഹോട്ടലിൽ എത്തുകയും ഭക്ഷണം കഴിച്ച് വിശ്രമിക്കുകയും ചെയ്തു.
.           മൂന്നാമത്തെ ദിവസമായ ആഗസ്റ്റ് 7 ബുധനാഴ്ച ഗോവയിലെ ഞങ്ങളുടെ അവസാനത്തെ ദിവസമായിരുന്നു. അന്നേദിവസം ഞങ്ങൾ ആദ്യം പോയത് ഗോവയിലെ പ്രസിദ്ധമായ ഒരു പഴയ പള്ളിയിലേക്കാണ്. ബോം ജീസസിന്റെ ബസിലിക്ക എന്നാണ് അറിയപ്പെടുന്നത്. ഇവിടെ സെന്റ് ഫ്രാൻസിസ്‌ സേവിയർ ന്റെ ഭൗതികവശിഷ്ടങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. വളരെ ശാന്തമായ അന്തരീക്ഷം നൽകുന്നതായിരുന്നു പള്ളിയും പരിസരവും. തുടർന്ന് ഉച്ചഭക്ഷണം കഴിച്ചതിനുശേഷം സമീപമുള്ള ആർക്കിയോളജിക്കൽ മ്യൂസിയത്തിലേക്കാണ് പോയത്. ഗോവയിലെ ആദ്യകാല ഭരണാധികാരികളുടെ ചിത്രങ്ങൾ ശിലകൾ ആയുധങ്ങൾ നാണയങ്ങൾ പുസ്തകങ്ങൾ പാത്രങ്ങൾഎന്നിവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.മ്യൂസിയത്തിൽ നിന്നിറങ്ങിയ അഞ്ച് മണിയോടെ കോൾവാ ബീച്ചിലേക്ക് പോയി. പിന്നീട് ഷോപ്പിങ്ങിനും സമയം നൽകിയിരുന്നു. പിന്നീട് ഭക്ഷണം കഴിച്ചതിനുശേഷം 11 മണിയോടെ തിരികെ പോകാനായി ഗോവയിലെ റെയിൽവേ സ്റ്റേഷനിൽ എത്തുകയും ചെയ്തു. നേത്രാവതി എക്സ്പ്രസിൽ തന്നെയായിരുന്നു തിരികെയുള്ള യാത്രയും. ഓഗസ്റ്റ് എട്ടാം തീയതിയുള്ള പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ട്രെയിനിൽ തന്നെയായിരുന്നു വൈകിട്ട് ആറുമണിയോടു കൂടി  കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുകയും എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വളരെ മനോഹരമായ ഒരു യാത്രയായിരുന്നു. എന്നും ഓർമ്മിക്കാൻ ഉള്ള മനോഹരമായ ഒരു യാത്ര ആയിരുന്നു ഇത്.

Comments