അവസാന ആഴ്ച

അധ്യാപക പരിശീലനത്തിന്റെ അവസാനത്തെ ആഴ്ചകളായിരുന്നു. ഇന്ന് അധ്യാപക പരിശീലനത്തിന്റെ 21 ദിവസമായിരുന്നു.9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.ഇന്ന് എനിക്ക് ഏഴമത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ്‌ ഉണ്ടായിരുന്നത്. അടിസ്ഥാനപാഠവലിയിലെ പിന്നെയും പൂകുമീ ചില്ലകൾ ' എന്ന യൂണിറ്റ് ആയിരുന്നു ഇന്ന് പഠിപ്പിച്ചത്. യൂണിറ്റ് പ്രവേശകവും പാഠഭാഗ പരിചയവും ആണ് ഇന്നത്തെ ക്ലാസ്സിൽ നടന്നത്. അതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളും ക്ലാസ്സിൽ ചെയ്യിപ്പിച്ചു. ഒരു പ്രവർത്തനങ്ങളിൽ എല്ലാം കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾ നല്ല രീതിയിൽ ക്ലാസ്  താല്പര്യത്തോടെ ഇരുന്നതിനാൽ വളരെ വേഗം എടുത്തു തീർക്കാൻ സാധിച്ചു. ശേഷം പുനരവലോകനവും തുടർ പ്രവർത്തനവും നടത്തിക്ലാസ് അവസാനിപ്പിച്ചു.ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു. മൂന്നരയോടു കൂടി സ്കൂൾ വിടുകയും എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
  അധ്യാപക പരിശീലനത്തിന്റെ 22 23 24 ദിവസങ്ങളിൽ 'പുതുവർഷം' എന്ന കവിതാ ഭാഗത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സാണ് എടുത്തത്.കവിതാ ഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. കവിതയുടെ ഈണം കണ്ടെത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങളും ക്ലാസിൽ നടത്തി. നന്നായി ഈണം കണ്ടെത്തിയ ഗ്രൂപ്പിന് സമ്മാനങ്ങൾ നൽകി. ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട നോട്സ് നൽകി.
     അധ്യാപക പരിശീലനത്തിന്റെ 25 26 27 ദിവസങ്ങളിൽ ആ വാഴവെട്ട് എന്ന പാഠഭാഗം കുട്ടികളെ പഠിപ്പിച്ചു. ആ പാഠഭാഗവുമായി ബന്ധപ്പെട്ട റോൾ പ്ലേ മോഡൽ ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്തു.
   അധ്യാപക പരിശീലനത്തിന്റെ 28 29 30 ദിവസങ്ങളിൽ എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗമാണ്  കുട്ടികളെ പഠിപ്പിച്ചത്. പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും നോട്സ് നൽകുകയും ചെയ്തു.  പിന്നെയും പൂക്കുമീ ചില്ലകൾ എന്ന യൂണിറ്റിലെ മൂന്ന് പാഠഭാഗങ്ങളും പഠിപ്പിച്ചു തീർക്കാൻ സാധിച്ചു...
     

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳