പതിമൂന്നാം ദിവസം, പതിനാലാം ദിവസം, പതിനഞ്ചാം ദിവസം, പതിനാറാം ദിവസം
അധ്യാപക പരിശീലനത്തിന്റെ പതിമൂന്നാം ദിവസമായിരുന്നു ഇന്ന് കൃത്യം 9:20 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഹാജർ ബുക്കിൽ ഒപ്പുവച്ചു, എനിക്കിന്ന് അഞ്ചാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. വഴിയാത്ര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള തുടർന്നുള്ള ക്ലാസ്സാണ് നടന്നത്. കുട്ടികൾക്ക് യാത്രയെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകുകയും വീഡിയോ ദൃശ്യങ്ങൾ എന്നിവ കാണിക്കുകയും ചെയ്തു. യാത്രയെക്കുറിച്ചുള്ള ബ്ലോഗുകളും ചാനലുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ തങ്ങളുടെ യാത്ര അനുഭവങ്ങൾ ക്ലാസിൽ പങ്കുവെച്ചു. കൂടാതെ കാലിനടയായിട്ടുള്ള യാത്രയെയും വള്ളത്തിലൂടെയുള്ള യാത്രയുടെയും പ്രത്യേകതകൾ ക്ലാസിൽ ചർച്ച ചെയ്തു. അതുമായി ബന്ധപ്പെട്ട ഗ്രൂപ്പ് പ്രവർത്തനങ്ങളും ക്ലാസ്സിൽ നടത്തി. ഉച്ചയ്ക്ക്കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു. നാലുമണിക്ക് സ്കൂൾ വിട്ടപ്പോൾ കുട്ടികളെ നിയന്ത്രിക്കുന്നതിന് സഹായിച്ചു. ശേഷം വീട്ടിലേക്ക് മടങ്ങി..
. അധ്യാപക പരിശീലനത്തിന്റെ പതിനാലാം ദിവസമായിരുന്നു ഇന്ന് കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. എനിക്കിന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. 8 സീ ആയിരുന്നു ക്ലാസ്. വഴിയാത്ര എന്ന പാഠഭാഗത്തിന്റെ തുടർന്നുള്ള ഭാഗത്തെ ആസ്പദമാക്കിയിട്ടുള്ള ക്ലാസ് ആയിരുന്നു നടന്നത്. ഇന്നത്തെ യാത്രയുടെ പ്രത്യേകതകളും പണ്ടത്തെ യാത്രകളും ഇന്നത്തെ യാത്രകളും കാൽനടയായിട്ടുള്ള യാത്രകളും തമ്മിലുള്ള താരതമ്യം പട്ടികപ്പെടുത്തി. കൂടാതെ കുട്ടികളെ കൊണ്ട് പാഠഭാഗം വിഭജിച്ച വായിപ്പിക്കുകയും വായനയിൽ പുറകോട്ട് നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ചെയ്തു. അവരെ വായിക്കുന്നതിൽ സഹായിച്ചു. പിന്നീട് പുനരവലോകനവും തുടർപ്രവർത്തനവും നൽകി ക്ലാസ്സ് അവസാനിപ്പിച്ചു.
. അധ്യാപക പരിശീലനത്തിന്റെ പതിനഞ്ചാം ദിവസമായിരുന്നു ഇന്ന്. കൃത്യം9:20 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ പങ്കുചേർന്നു. പ്രധാന അധ്യാപിക കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. അതിനുശേഷം 10 മണിയോടുകൂടി ക്ലാസ് ആരംഭിച്ചു. എനിക്കിന്ന് ഏഴാമത്തെ. പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. വഴിയാത്ര എന്ന പാഠഭാഗത്തിലെ പഠന പ്രവർത്തനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു.ഗ്രൂപ്പ് പ്രവർത്തനങ്ങളും നടത്തി.പാഠഭാഗം കുട്ടികളെ കൊണ്ട് മൗന വായന നടത്തി. കുട്ടികളെ ഒരു ഇന്നവേറ്റീവ് വർക്ക് കാണിക്കുകയും കാൽനടയായിട്ടും വെള്ളത്തിലൂടെയും ഇന്നത്തെ യാത്രയും കുറിച്ചുള്ള വിവരങ്ങൾ അതിലൂടെ കുട്ടികൾക്ക് നൽകി. വഴിയാത്ര എന്ന പാഠഭാഗം പൂർണ്ണമായും പഠിപ്പിച്ച തീർക്കാൻ സാധിച്ചു. പിന്നീട് പുനരവലോകനവും തുടർപ്രവർത്തനവും നൽകിക്ലാസ് അവസാനിപ്പിച്ചു.മൂന്നരയോടുകൂടി സ്കൂൾ വിടുകയും എല്ലാവരും അടങ്ങുകയും ചെയ്തു.
. അധ്യാപക പരിശീലനത്തിന്റെ പതിനാറാം ദിവസമായിരുന്നു ഇന്ന്. കൃത്യം 9:20 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഹാജർ ബുക്കിൽ ഒപ്പുവെച്ചു. എനിക്കിന്ന് രണ്ട് പിരീഡ് ക്ലാസ് ഉണ്ടായിരുന്നു. മൂന്നും നാലും പിരീഡ് ആയിരുന്നു ഉണ്ടായിരുന്നത്. കുട്ടികൾക്ക് സാന്ദ്രസൗഹൃദം, അമ്മമ്മ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള പരീക്ഷ ഇട്ടു. 25 മാർക്കിനായിരുന്നു പരീക്ഷ നടത്തിയത്. കുട്ടികളെല്ലാവരും പരീക്ഷയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു. ശേഷം മൂന്നരയോടുകൂടി സ്കൂൾ വിടുകയും എല്ലാവരും മടങ്ങുകയും ചെയ്തു.
Comments