പന്ത്രണ്ടാം ദിവസം
അധ്യാപക പരിശീലനത്തിന്റെ പന്ത്രണ്ടാം ദിവസമായിരുന്നു ഇന്ന് കൃത്യം 9 20ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഹാജർ ബുക്കിൽ ഒപ്പുവെച്ചു ഇന്ന് എനിക്ക് രണ്ട് പിരീഡ് ക്ലാസ് ഉണ്ടായിരുന്നു `വഴിയാത്ര´ എന്ന പാഠഭാഗത്തിന്റെ തുടർന്നുള്ള ഭാഗമാണ് പഠിപ്പിച്ചത്. അതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളും ക്ലാസ്സിൽ നടത്തി ഇന്ന് സ്കൂളിൽ വിദ്യാരംഭം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ആയിരുന്നു. അതുമായി ബന്ധപ്പെട്ട പരിപാടികൾ സ്കൂളിൽ നടന്നു. ഞങ്ങളും അതിൽ പങ്കുചേർന്നു കുട്ടികളെ നിയന്ത്രിക്കുകയും ചെയ്തു. അതിനുശേഷം ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു..
Comments