നൂതന പ്രവർത്തനം (Innovative work)
ഒമ്പതാം ക്ലാസിലെ അടിസ്ഥാന പാഠാവലി ടെസ്റ്റിലെ രണ്ടാമത്തെ യൂണിറ്റ് ആയ കാഴ്ചയുടെ സംഗീതം എന്നതിലെ കൊടിയേറ്റം എന്ന പാഠഭാഗമാണ് നൂതന പ്രവർത്തനത്തിനായി തിരഞ്ഞെടുത്തത്. മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലാണ് കൊടിയേറ്റം എന്ന സിനിമ അതിലെ പ്രശസ്തമായ ഒരു ഭാഗമാണ് പാഠഭാഗമായി നൽകിയിരിക്കുന്നത് ഈ പാഠഭാഗത്തെ കുട്ടികളിലേക്ക് എത്തിക്കാൻ സ്വീകരിച്ച നൂതന പ്രവർത്തനം ക്ലാപ്പർ ബോർഡ് നിർമ്മിക്കുക എന്നതായിരുന്നു. ചലച്ചിത്ര നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ക്ലാപ്പർ ബോർഡ്. ആദ്യം ഷോട്ടുകളും അവയുടെ ടേക്കുകളും തിരിച്ചറിയുന്നതിനും തുടർന്ന് ശബ്ദത്തിനും ചിത്രത്തിലും ഉള്ള സമയം എഡിറ്റ് ചെയ്യുന്നതിനും സുഗമമാക്കുന്നതിനും ഇത് സഹായിക്കുന്നു. പാഠഭാഗത്തിലെ ഓരോ സീനുകളെയും ചിത്രരൂപത്തിൽ ക്രമമായി ക്ലാപ്പർ ബോർഡിൽ വ്യക്തമാക്കി. അതുവഴി കുട്ടികളിലേക്ക് പുതുമയാർന്ന രീതിയിൽ പാഠഭാഗത്തെ എത്തിക്കാൻ സാധിച്ചു.
Comments