അധ്യാപക പരിശീലനത്തിന്റെ ആദ്യത്തെ ആഴ്ച

27 -9 -2023 നാണ് അധ്യാപക പരിശീലന പരിപാടി വള്ളിക്കീഴ് സ്കൂളിൽ ആരംഭിച്ചത്. ആദ്യദിവസം 9 E യിൽ പാരിന്റെ നന്മകത്രേ എന്ന യുണിറ്റ് പരിചയപ്പെടുത്തുകയും കഥാകൃതിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഗാന്ധിജിയെ കുറിച്ചാണ് യൂണിറ്റിന്റെ പ്രവേശനത്തിൽ പറയുന്നത് അദ്ദേഹത്തിന്റെ ഏതാനും വരികൾ പരിചയപ്പെടുത്തിക്കൊണ്ട് സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്തു. . ശേഷം യൂണിറ്റിന്റെ പേരിന്റെ അർത്ഥം വിശദീകരിച്ചു കൊടുത്തു. പ്രവർത്തനം നൽകിയതിനുശേഷം പുനരാവലോകനവും നടത്തി.
 29 9 2023 ആയിരുന്നു അധ്യാപക പരിശീലന പരിപാടിയുടെ രണ്ടാം ദിവസം. അന്ന് ആ യൂണിറ്റിലെ ആദ്യ പാഠഭാഗം പി ഭാസ്കരന്റെ കാളകൾ എന്ന കവിതയാണ്  ഞാൻ പഠിപ്പിച്ചത്. പാഠഭാഗം വായിച്ച് ആശയം വിശദീകരിച്ച ശേഷം, പുതിയ പദങ്ങളുടെ പരിചയവും അധ്യാപിക നടത്തിയിരുന്നു. പഠനോപകരണങ്ങൾ ആയി ചാർട്ടും മോഡലും ഓഡിയോയും കാണിച്ചിരുന്നു..കഥാകൃത്ത് പരിചയവും നടത്തിയിരുന്നു.
 30 9 2013 അധ്യാപക പരിശീലന പരിപാടിയുടെ മൂന്നാം ദിവസമായിരുന്നു. അന്ന് കാളകൾ എന്ന കവിതയിലെ   അടുത്ത ഭാഗം അധ്യാപക പഠിപ്പിച്ചു. നൂതന പദങ്ങൾ പരിചയപ്പെടുത്തുകയും കവിത ശകലം ഓഡിയോ ആയി കേൾപ്പിക്കുകയും ചെയ്തു. ഗ്രൂപ്പ് തിരിച്ച് പ്രവർത്തനങ്ങൾ നൽകാനും അവസാനം പുനരവലോകനം നടത്താനും സാധിച്ചു.
 3 10 2023 അധ്യാപക പരിശീലന പരിപാടിയുടെ നാലാമത്തെ ദിവസമായിരുന്നു. കാളകൾ എന്ന കവിത  പൂർണ്ണമായും പഠിപ്പിച്ചു തീർക്കാനായി സാധിച്ചു. പദങ്ങളുടെ പരിചയം നടത്തുകയും ആക്ടിവിറ്റി കാർഡ് ഉപയോഗിച്ച് ആക്ടിവിറ്റികൾ നൽകാനും സാധിച്ചു
 ആദ്യത്തെ ആഴ്ച വളരെ നല്ല രീതിയിൽ പഠിപ്പിക്കാൻ സാധിച്ചു.

Comments