രണ്ടാമത്തെ ആഴ്ച

അധ്യാപക പരിശീലനത്തിന്റെ നാലാം ദിവസമായിരുന്നു ഇന്ന് ഏകദേശം ഒമ്പത് ഇരുപതിന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ശനിയാഴ്ച ആയിരുന്നു. ഇന്ന് തിങ്കളാഴ്ചയിലെ ടൈംടേബിൾ പ്രകാരമുള്ള ക്ലാസ് ആണ് നടന്നത് എനിക്കിന്ന് അഞ്ചാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. സാന്ദ്രസൗഹൃദം എന്ന കവിത ഭാഗത്തിന്റെ തുടർന്നുള്ള ഭാഗം പഠിപ്പിച്ചു തീർക്കാൻ സാധിച്ചു. അതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളും ക്ലാസ്സിൽ നടത്തി. മൂന്നരയോടുകൂടി സ്കൂൾ വിടുകയും എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. '.         അധ്യാപക പരിശീലനത്തിന്റെ അഞ്ചാം ദിവസമായിരുന്നു ഇന്ന് കൃത്യം 9 20ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഹാജരിൽ ഒപ്പുവച്ചു എന്ന് എനിക്ക് രണ്ടാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. സാന്ദ്ര സൗഹൃദം എന്ന പാഠഭാഗത്തിന്റെ പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും പാഠഭാഗം പൂർണമായും എടുത്തു തീർക്കാനും സാധിച്ചു. കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും വായനയിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ വായിക്കാൻ സഹായിക്കുകയും ചെയ്തു.
     അധ്യാപക പരിശീലനത്തിന്റെ ആറാം ദിവസമായിരുന്നു ഇന്ന് കൃത്യം 9 കാലിന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഇന്ന് അസംബ്ലി ഉണ്ടായിരുന്നു പ്രധാന അധ്യാപിക കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി ഇന്നെനിക്ക് അഞ്ചാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. അമ്മമ്മ എന്ന പാഠഭാഗം പരിചയപ്പെടുത്തുകയും കഥാകൃത്ത് പരിചയവുമാണ് ഇന്നത്തെ ക്ലാസ്സിൽ നടന്നത്. തുടർന്ന് പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവ നടത്തി. ഇന്ന് വളരെ നന്നായി ക്ലാസ്സ് എടുത്തു തീർക്കാൻ സാധിച്ചു.
.         

Comments