ക്രിസ്മസ് ദിനം 🌲🌲
കോളേജിലെ ഞങ്ങളുടെ ആദ്യത്തെ ക്രിസ്മസ് ആഘോഷം ആയിരുന്നു.2022 ഡിസംബർ 21 കോളേജിൽ വളരെ മനോഹരമായി ക്രിസ്മസ് ആഘോഷിച്ചു.അലാസ്റ്റർ എന്നായിരുന്നു ക്രിസ്മസ് ആഘോഷത്തിന് ഞങ്ങൾ നൽകിയ പേര്.ഫാ. പ്രശാന്ത് . എം ദാസ് ആയിരുന്നു ഉദ്ഘാടന ചടങ്ങുകൾ നിർവഹിച്ചത്. വിദ്യാർത്ഥികളോടൊപ്പം തന്നെ അധ്യാപകരും ട്രസ്റ്റ് അംഗങ്ങളും ഒത്തൊരുമിച്ചതോടുകൂടി വളരെ വിപുലമായ രീതിയിൽ പരിപാടികൾ നടത്തി. നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഓരോ വിഭാഗത്തിന്റെയും കരോൾ മത്സരങ്ങളും ക്രിസ്മസ് കാർഡ് നിർമ്മാണവും ഉണ്ടായിരുന്നു. വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ ക്രിസ്മസ് സുഹൃത്തുക്കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. പുൽക്കൂടുകൾ നിർമ്മിക്കുകയും എല്ലാവരുടെയും ക്രിസ്മസ് അനുഭവം പങ്കുവയ്ക്കുകയും ചെയ്തു. വളരെ മനോഹരമായ ഒരു ദിവസമായിരുന്നു അത്.
Comments