ശേഷി വികസന പരിപാടി( capacity building program )
2 വർഷത്തെ ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായി ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ 2023 ഫെബ്രുവരി 23ന് ശേഷി വികസന പരിപാടിയുടെ ഭാഗമായി ഒരു ശില്പശാല നടത്തി. അധ്യാപകനും പരിശീലകനും എഴുത്തുകാരനുമായ ശ്രീ മനുകുമാർ ആലിയാട് ആയിരുന്നു ക്ലാസ് നയിച്ചത്. അധ്യാപക വിദ്യാർത്ഥികളായ ഞങ്ങൾക്കിടയിൽ ആത്മവിശ്വാസവും വികസിപ്പിക്കേണ്ടതായിട്ടുള്ള കഴിവുകളെ കുറിച്ചും സംസാരിക്കുകയും അതിനുവേണ്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സ്വന്തം അനുഭവങ്ങളും അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു. കൂടാതെ ഫലപ്രദമായ ആശയവിനിമയത്തിന്റെ സാധ്യതകളും അദ്ദേഹം ഉപയോഗപ്പെടുത്തി. വളരെ മികച്ച ഒരു ക്ലാസ് ആയിരുന്നു ഇത്.
Comments