ദേശീയ വായന ദിനം
2023 ജൂൺ 19 ന് വായന ദിനം ആഘോഷിച്ചു. വായന നമുക്ക് അറിവ് പകരുകയും സംസ്കാരത്തെ തിരിച്ചറിയാൻ സഹായിക്കുകയും ചെയുന്നു. കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം ദേശീയ വായനാദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിച്ചു. ഫാത്തിഹയും പ്രാർത്ഥനയും ചൊല്ലി അസംബ്ലി ആരംഭിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുകയും വായനാദിന കവിത ചൊല്ലുകയും ചെയ്തു. അതിനുശേഷം ഇതുമായി ബന്ധപ്പെട്ട ചോദ്യോത്തര മത്സരങ്ങളും സംഘടിപ്പിച്ചു.ശേഷം അധ്യാപകരും വിദ്യാർഥികളും തങ്ങളുടെ വായന അനുഭവങ്ങൾ പങ്കുവയ്ക്കുകയും തുടർന്ന് ദേശീയ ഗാനത്തോട് കൂടി വായന ദിന അസംബ്ലി സമാപിച്ചു.
Comments