ലോക ജനസംഖ്യാ ദിനം 👨👩👧👦👨👨👧👦👨👨👦👦
നിമിഷങ്ങൾ കഴിയുംതോറും ഭൂമിയിൽ മനുഷ്യരുടെ എണ്ണം വർധിച്ചുവരുകയാണ്. അതിനനുസരിച്ച് വിഭവങ്ങൾ കുറയുകയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൂടുകയും ചെയ്യുന്നു. ജനസംഖ്യ വർധനക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യം വെച്ച് എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യ ദിനമായി നാം ആചരിച്ചുവരുന്നു.
അതിന്റെ ഭാഗമായി ഞങ്ങളുടെ കോളേജിലും ജൂലൈ 11ന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചിരുന്നു. സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റിന് നേതൃത്വത്തിൽ ആയിരുന്നു അസംബ്ലി. ജനസംഖ്യ വർദ്ധനവിനെക്കുറിച്ചും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും ഒക്കെ സംസാരിച്ചു. ജനസംഖ്യാദിന ക്വിസ് സംഘടിപ്പിച്ചിരുന്നു. ജനസംഖ്യ ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ മത്സരവും ഉണ്ടായിരുന്നു. വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകി.
Comments