അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
ലോകത്താകമാനമുള്ള ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒരു മഹാവിപത്താണ് ലഹരിയുടെ ഉപയോഗം. ഈ വിഷയത്തിൽ അവബോധം ഉണ്ടാക്കുവാനും ലഹരിക്കെതിരെ പ്രവർത്തിക്കാനും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. അതിന്റെ ഭാഗമായി ഞങ്ങളുടെ കോളേജിലും പ്രത്യേക അസംബ്ലി സംഘടിപ്പിച്ചിരുന്നു.ലഹരിയുടെ ഉപയോഗം സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ചും അതിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചും സംസാരിച്ചു. ഓരോ ഡിപ്പാർട്ട്മെന്റ് തയ്യാറാക്കിയിട്ടുള്ള ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരുന്നു.
Comments