ഓണാഘോഷം 🥳🌼🌻🌺🌸
"🌼🌺ഓർമ്മകളുടെ ഒരായിരം പൂക്കളവുമായി ഒരു ഓണക്കാലം കൂടി വരവായി. സമൃദ്ധിയുടെയും ഐശ്വര്യത്തെയും പൊന്നോണത്തെ വരവേൽക്കാൻ മലയാളികൾ ഒത്തൊരുമിക്കുന്ന നാളാണ് ഓരോ ഓണക്കാലവും."🌼🌻🌺
. ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ ഓഗസ്റ്റ് 24 ന് ഓണാഘോഷ പരിപാടികൾ നടത്തി. അതിരാവിലെ തന്നെ എല്ലാവരും കോളേജിൽ എത്തിച്ചേർന്നു. തനി മലയാളി തനിമയിൽ ആണ് എല്ലാവരും എത്തിയത്. എല്ലാവരും കൂടിച്ചേർന്ന് അത്തപ്പൂക്കളം ഇട്ടു.🌸🌼🌻🌺🌷🌼🌹പിന്നീട് ഓണപരിപാടികൾ നടത്തി. ഓണപ്പാട്ടുകൾ പാടുകയും ഓണനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ലക്ഷ്മി മിസ്സും മറ്റ് അധ്യാപകരും എല്ലാവർക്കും ഓണാശംസകൾ നേർന്നു. പിന്നീട് മെഗാ തിരുവാതിര സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും കൂടി ചേർന്നാണ് തിരുവാതിര കളിച്ചത്.ഉച്ചക്ക് സദ്യ ഉണ്ടായിരുന്നു. അതിനു ശേഷം വിവിധ പരിപാടികൾ നടത്തി. വടംവലി മത്സരവും സംഘടിപ്പിച്ചിരുന്നു. എന്നും ഓർമ്മിക്കാൻ കഴിയുന്ന ഒരു ഓണാഘോഷ ദിനം ആയിരുന്നു അത്.
Comments