സ്കൂൾ ഇന്റേൺഷിപ് (ആദ്യ ആഴ്ച )

27/9/2023 ആയിരുന്നു ബി എഡ് ഭാഗമായുള്ള അധ്യാപക പരിശീലനം ആരംഭിച്ചത്. വള്ളികീഴ് സ്കൂളിലായിരുന്നു പരിശീലനം നടന്നത്. ഞാനും ജാസ്മിയും ഗോപികയും ആയിരുന്നു ആ സ്കൂളിൽ ഉള്ളത്.9:30 ക് അസ്സമ്ലി ആരംഭിച്ചു. ഞങ്ങൾ കൃത്യ സമയത്ത് എത്തി ചേർന്നു. അന്നേ ദിവസം കുട്ടികളെ പരിചയപെടുകയും കുട്ടികളെ കൊണ്ട് പാട്ട് പാടിക്കുകയും ചെയ്തു. ശേഷം  മലയാള വിഭാഗം അധ്യാപികയായ ഷെറിൻ ടീച്ചർ എന്നെ കുട്ടികൾക്ക് പരിചയപ്പെടുത്തി.വളരെ മനോഹരമായ ദിവസമായിരുന്നു അത്.
 രണ്ടാമത്തെ ദിവസം ഒമ്പതരയോട് കൂടി അസംബ്ലി ആരംഭിച്ചു. 9:45ന് ക്ലാസ് ആരംഭിച്ചു. എനിക്ക് 9 ഏ ക്ലാസ് ആണ് നൽകിയിരുന്നത്.
 29 9 2023 ആയിരുന്നു അധ്യാപക പരിശീലന പരിപാടിയുടെ രണ്ടാം ദിവസം. അന്ന് പാലിന്റെ നന്മയ്ക്ക് എത്രയെന്ന് യൂണിറ്റിലെ കാളകൾ എന്ന കവിത ഭാഗമാണ് ഞാൻ  പഠിപ്പിച്ചത്. പാഠഭാഗം വായിച്ച് ആശയം വിശദീകരിച്ച ശേഷം, പുതിയ പദങ്ങളുടെ പരിചയവും അധ്യാപിക നടത്തിയിരുന്നു. പഠനോപകരണങ്ങൾ ആയി ചാർട്ടും മോഡലും ഓഡിയോയും കാണിച്ചിരുന്നു..
 30 9 2013 അധ്യാപക പരിശീലന പരിപാടിയുടെ മൂന്നാം ദിവസമായിരുന്നു. അന്ന് കാളകൾ എന്ന കവിതയിലെ അടുത്ത ഭാഗം അധ്യാപക പഠിപ്പിച്ചു. നൂതന പദങ്ങൾ പരിചയപ്പെടുത്തുകയും കവിത ശകലം ഓഡിയോ ആയി കേൾപ്പിക്കുകയും ചെയ്തു. ഗ്രൂപ്പ് തിരിച്ച് പ്രവർത്തനങ്ങൾ നൽകാനും അവസാനം പുനരവലോകനം നടത്താനും സാധിച്ചു.
 3 10 2023 അധ്യാപക പരിശീലന പരിപാടിയുടെ നാലാമത്തെ ദിവസമായിരുന്നു. കാളകൾ എന്ന  കവിത ഭാഗം പൂർണ്ണമായും പഠിപ്പിച്ചു തീർക്കാനായി സാധിച്ചു. പദങ്ങളുടെ പരിചയം നടത്തുകയും ആക്ടിവിറ്റി കാർഡ് ഉപയോഗിച്ച് ആക്ടിവിറ്റികൾ നൽകാനും സാധിച്ചു
 ആദ്യത്തെ ആഴ്ച വളരെ നല്ല രീതിയിൽ പഠിപ്പിക്കാൻ സാധിച്ചു.
.        4/10/2023 അധ്യാപക പരിശീലനത്തിന്റെ അഞ്ചമത്തെ ദിവസമായിരുന്നു. കാളകൾ എന്ന പാഠത്തിന്റെ അധിക വിവരങ്ങൾ കുട്ടികൾക്കു നൽകുകയും പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ നൽകുകയും ചെയ്തു.5/10/2023 അധ്യാപക പരിശീലനത്തിന്റെ ആറാം ദിവസമായിരുന്നു.കാളകൾ എന്ന പാഠത്തിന്റെ മുഴുവൻ നോട്ട് കുട്ടികൾക്കു നൽകാൻ സാധിച്ചു.

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച