school induction programme
ആമുഖം
സ്കൂൾ അനുഭവപരിപാടിയുടെ ഭാഗമായി 28/11/2022 മുതൽ 2/12/2022 വരെ ഞങ്ങൾ ഗവ എച്ച്എസ്എസ് വള്ളിക്കീഴ് സ്കൂളിലായിരുന്നു. ഞങ്ങൾ ആറുപേരാണ് ഇതിനായി എത്തിയത് ഫിസിക്കൽ സയൻസിൽ നിന്നും ആദിത്യയും അനീറ്റ മേരിയും ഇംഗ്ലീഷിൽ നിന്ന് ധനുവും സ്നേഹയും മലയാളത്തിൽ നിന്ന് ഞാനും ജാസ്മിയും എന്നിവരായിരുന്നു. രണ്ട് ദിവസം വിദ്യാലയത്തെ പരിചയപ്പെടുകയും സ്കൂൾ ചരിത്രം സമകാലിക വിവരങ്ങൾ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ അന്വേഷിച്ചറിയുകയും പിന്നീടുള്ള ദിവസങ്ങളിൽ അധ്യാപകരുടെ ക്ലാസുകൾ നിരീക്ഷിക്കുകയും സ്വയം ക്ലാസ്സ് എടുക്കുകയും കുട്ടികളുമായി അടുത്ത് ഇട പെടാനും സാധിച്ചു.
.
. ഒന്നാം ദിവസം 🧡
ഇന്ന് ഞങ്ങളുടെ സ്കൂൾ സന്ദർശനത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു 9 :15 ന്സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ രജിസ്റ്റർ ഒപ്പിട്ടു ഒമ്പതരയ്ക്ക് അസംബ്ലി ആരംഭിച്ചു 10 ബി യിലെ കുട്ടികൾ ആയിരുന്നു അന്നേദിവസം അസംബ്ലി നടത്തിയത് പ്രാർത്ഥനാ ഗീതത്തോട് കൂടി അസംബ്ലി ആരംഭിച്ചു.തുടർന്ന് പ്രതിജ്ഞ ഇന്നത്തെ ചിന്താവിഷയം പ്രധാന വാർത്തകൾ ക്വിസ് മത്സരം എന്നിവയുണ്ടായിരുന്നു. ശേഷം പ്രിൻസിപ്പൽ ബിജു സാർ സംസാരിച്ചു.കുട്ടികളുടെ അച്ചടക്കത്തെ കുറിച്ചും ക്രിസ്മസ് പരീക്ഷയുടെ വിവരങ്ങളും സംസാരിച്ചു. 9 മുക്കാൽ ആയപ്പോൾ അസംബ്ലി പിരിച്ചു വിട്ടു 10 മണിക്ക് തന്നെ സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചു ഹെഡ്മാസ്റ്ററിനെ നിർദ്ദേശപ്രകാരം രഞ്ജിനി ടീച്ചറിനെ സമീപിച്ചു.ഞങ്ങൾ രണ്ടുപേര് ചേർന്ന് ഓരോ ക്ലാസിൽ രജിസ്റ്റർ ഒപ്പിട്ടു ഒമ്പതരയ്ക്ക് അസംബ്ലി ആരംഭിച്ചു 10 ബി യിലെ കുട്ടികൾ ആയിരുന്നു അന്നേദിവസം അസംബ്ലി നടത്തിയത് പ്രാർത്ഥനാ ഗീതത്തോട് കൂടി അസംബ്ലി ആരംഭിച്ചു തുടർന്ന് പ്രതിജ്ഞ ഇന്നത്തെ ചിന്താവിഷയം പ്രധാന വാർത്തകൾ ക്വിസ് മത്സരം എന്നിവയുണ്ടായിരുന്നു ശേഷം പ്രിൻസിപ്പൽ ബിജു സാർ സംസാരിച്ചു കുട്ടികളുടെ അച്ചടക്കത്തെ കുറിച്ചും ക്രിസ്മസ് പരീക്ഷയുടെ വിവരങ്ങളും സംസാരിച്ചു 9 മുക്കാൽ ആയപ്പോൾ അസംബ്ലി പിരിച്ചു വിട്ടു 10 മണിക്ക് തന്നെ ക്ലാസ് ആരംഭിച്ചു ഹെഡ്മാസ്റ്ററുടെ നിർദ്ദേശപ്രകാരം രഞ്ജിനി മിസ്സിനെ സമീപിക്കാൻ പറഞ്ഞു. ഞങ്ങൾ രണ്ടുപേര് ചേർന്ന് ഓരോ ക്ലാസിൽ കയറാൻ പറഞ്ഞു 8 E യിലാണ് ആദ്യം കയറിയത് കുട്ടികളെ പരിചയപ്പെടുകയും ഞങ്ങൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
. രണ്ടാം ദിവസം❤️
ഇന്ന് ഞങ്ങൾ 9 കാലിന് സ്കൂളിൽ എത്തിച്ചേർന്നു ഇന്ന് അസംബ്ലി ഇല്ലായിരുന്നു 9:30ക്ക് ഈശ്വര പ്രാർത്ഥനയുണ്ടായിരുന്നു രജിസ്റ്റർ ഒപ്പിട്ട ശേഷം ഞങ്ങൾ എട്ടാം ക്ലാസിലേക്ക് പോയി 8E ക്ലാസിൽ ഷെറിൻ ടീച്ചറുടെ ക്ലാസ് ഒബ്സർവേഷന് വേണ്ടി പോയി വളരെ നല്ല ക്ലാസ്സ് ആയിരുന്നു അത് കേരളപാഠാവലി ടെസ്റ്റിലെ മാനവികതയുടെ മഹാകാതൽ എന്ന യൂണിറ്റിലെ കവിതയോട് എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് ടീച്ചറിന്റെ ക്ലാസിനു ശേഷം 9 A രാജേഷ് സാറിന്റെ ക്ലാസും സന്ദർശിച്ചു. അടിസ്ഥാന പാഠാവലി ടെസ്റ്റിലെ ഒരു കുടന്ന വെളിച്ചമായി എന്ന യൂണിറ്റിലെ അജഗജാന്തരം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. വളരെ മനോഹരമായ ക്ലാസ്സ് ആയിരുന്നു അത് അതിനുശേഷം ഉച്ചഭക്ഷണം നൽകുന്നതിന് സഹായിച്ചു ഉച്ചയ്ക്കുശേഷം 9 A,8 A ക്ലാസ് എടുത്തു.കുട്ടികളെ കൊണ്ട് പുസ്തകം വായിപ്പിക്കുകയും പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. മൂന്നരയ്ക്ക് ക്ലാസ് കഴിഞ്ഞു.
. മൂന്നാം ദിവസം💙
കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഒമ്പതരയ്ക്ക് അസംബ്ലി ഉണ്ടായിരുന്നു പത്ത് ബിയിലെ കുട്ടികളാണ് ഇന്ന് അസംബ്ലി നടത്തിയത്. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഡിസംബർ മൂന്നിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനമാണ് അതിനെ സംബന്ധിച്ചുള്ള പ്രസംഗം ഉണ്ടായിരുന്നു അതുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരുന്നു വ്യക്തിയെ കണ്ടെത്തൽ എന്ന ഒരു മത്സരവും സംഘടിപ്പിച്ചിരുന്നു അത് വളരെ വിനോദപ്രദമായിരുന്നു തുടർന്ന് പ്രിൻസിപ്പൽ ജില്ലാ കലോത്സവത്തിൽ വിജയിച്ചവരെ അനുമോദിച്ചു 9:45ന് അസംബ്ലി പിരിച്ചു വിട്ടു. പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ രജിസ്റ്റർ ഒപ്പിട്ട ശേഷം എട്ട് ക്ലാസ് എടുത്തു അടിസ്ഥാന പാഠാവലി ടെസ്റ്റിലെ യൂണിറ്റ് 3 ലെ എം ടി വാസുദേവൻ നായരുടെ ഓർമ്മക്കുറിപ്പ് ആയ കുപ്പായം എന്ന കഥയാണ് പഠിപ്പിച്ചത് പിന്നീട് 9 ഡി യിൽ ക്ലാസ് എടുത്തു ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു ഉച്ചയ്ക്ക് ശേഷം പ്രിൻസിപ്പളുമായി ഇന്റർവ്യൂ നടത്തി പ്രിൻസിപ്പൽ സ്കൂളിനെ പറ്റിയുള്ള വിവരങ്ങൾ നൽകി.
.
. നാലാം ദിവസം💜
പതിവുപോലെ ഒമ്പതുമണിക്ക് സ്കൂളിൽ എത്തിച്ചേർന്നു ഒമ്പതരയ്ക്ക് ഈശ്വര പ്രാർത്ഥനയോടുകൂടി ക്ലാസ്സുകൾ ആരംഭിച്ചു ഇന്ന് ഞങ്ങൾ അധ്യാപകരുടെയും കുട്ടികളുടെയും എണ്ണം എടുക്കുകയും വിവരങ്ങൾ തിരക്കുകയും ചെയ്തു കമ്പ്യൂട്ടറിൽ ലാബിന്റെയും സയൻസ് ലാബിന്റെയും സ്റ്റോർ റൂമിന്റെയും ലൈബ്രറിയുടെയും വിവരങ്ങൾ ശേഖരിച്ചു 8 ക്ലാസിന് ബാക്കി പഠിപ്പിക്കാനുള്ള പാഠം പഠിപ്പിച്ചു തീർത്തു അതിനുശേഷം 9 ഡി യിലും പഠിപ്പിച്ചു . ശേഷം എല്ലാ കുട്ടികളുടെയും കയ്യിൽ നിന്ന് ഞങ്ങളെ കുറിച്ചുള്ള ഫീഡ്ബാക്ക് എഴുതി വാങ്ങിച്ചു ഉച്ചയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു വൈകുന്നേരം പ്രിൻസിപ്പലും സീനിയർ ടീച്ചറും മായുള്ള ഫോട്ടോ എടുത്തു
.അഞ്ചാം ദിവസം💚
സ്കൂൾ അനുഭവപരിപാടിയുടെ അവസാന ദിവസമായ ഇന്ന് 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഒമ്പതരയ്ക്ക് അസംബ്ലി ആരംഭിച്ചു.10 ക്ലാസിലെ ആഭിമുഖ്യത്തിൽ ആയിരുന്നു ഇന്ന് അസംബ്ലി നടന്നത് വളരെ മികച്ച രീതിയിലുള്ള ക്വിസ് മത്സരം അവർ അസംബ്ലിയിൽ സംഘടിപ്പിച്ചിരുന്നു അസംബ്ലിക്ക് ശേഷം 9 ഡി യിൽ പോയി കുട്ടികളെ കൊണ്ട് പാട്ടുപാടിക്കുകയും ഓരോരുത്തർക്കും മറക്കാൻ പറ്റാത്ത ഒരു ഓർമ്മ പങ്കുവെക്കാൻ പറയുകയും ചെയ്തു.
പതിവുപോലെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു സ്കൂളിലെ എല്ലാ വിവരങ്ങളും പ്രിൻസിപ്പളുമായി ചോദിച്ചറിഞ്ഞു ഈ അഞ്ചു ദിവസവും മികച്ച രീതിയിൽ പൂർത്തിയാക്കിയതിന് പ്രിൻസിപ്പൽ അഭിനന്ദിച്ചു മൂന്നരയ്ക്ക് സ്കൂൾ വിട്ടപ്പോൾ ഞങ്ങൾ അറ്റൻഡൻസ് രജിസ്റ്റർ തിരികെ വാങ്ങി തുടർന്ന് അധ്യാപകരോടും കുട്ടികളോടും യാത്ര പറഞ്ഞു.
Comments