അധ്യാപക പരിശീലനം

ബി എഡ് പാഠ്യപദ്ധതിയിലെ പ്രധാനപ്പെട്ട ഘട്ടമാണ്അധ്യാപക പരിശീലനം. അധ്യാപക പരിശീലനം എന്നത് സ്കൂൾ ക്രമീകരണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു യഥാർത്ഥ അന്തരീക്ഷത്തിൽ അധ്യാപകരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമു ള്ള അവസരം നൽകാൻ രൂപകല്പന ചെയ്തഘടനാപരമായ പദ്ധതിയാണ്. സ്കൂളിൽ അധ്യാപനം നടത്തുന്ന പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ പരിശീലന പരിപാടി നടക്കുന്നത്. കഴിവും കരുതലും സഹകരണ മനോഭാവവും ആതിഥേയത്വം വഹിക്കുന്ന സ്കൂളിന്റെയും സഹകരണത്തെ ആശ്രയിച്ച് യഥാർത്ഥ ക്ലാസ് മുറിയിലെ അധ്യാപകന്റെ ചുമതലകൾ അധ്യാപക വിദ്യാർത്ഥികൾക്ക് നൽകുന്നു. ഇത്തരത്തിലൊരു പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ പഠന രീതികളും അവരുടെ താല്പര്യങ്ങളും മനസ്സിലാക്കാൻ അധ്യാപകർക്ക് ഒരു വ്യക്തമായ ധാരണ ലഭിക്കാൻ സാധിക്കുന്നു.

               അധ്യാപക പരിശീലനത്തിന്റെ ഭാഗമായി ലഭിച്ചത് ജി. എച്ച്.എസ്.എസ് . വള്ളിക്കീഴ് സ്കൂളാണ്. എഫ്. എം.ഡി.സി മൈലാപ്പൂർ കോളേജിൽ നിന്ന് അധ്യാപക പരിശീലനത്തിനായി ഉണ്ടായിരുന്നത് മലയാള വിഭാഗത്തിൽ നിന്നും ഞാനും ജാസ്മി, ഗോപിക എന്നിവരും ആയിരുന്നു.അധ്യാപക പരിശീലനം ആരംഭിച്ചത്.27/09/2023ബുധനാഴ്ചയാണ്.40 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ പരിശീലനം.

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച