ശിശുദിനം
ഇന്ന് നവംബർ 14 "ശിശുദിനം "
ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിന ആഘോഷം ജി എച്ച് എച്ച് എസ് വള്ളിക്കീഴ് സ്കൂളിൽ വളരെ ഗംഭീരമായി തന്നെ നടന്നു. ശിശുദിന പരിപാടിയോട് അനുബന്ധിച്ച് നടന്ന റാലിയിൽ നിരവധി കുട്ടികളും അധ്യാപകരും പങ്കെടുത്തു.ഞങ്ങളും അതിൽ പങ്കുചേർന്നു. സൈക്കിൾ റാലിയും കാൽനടറാലിയും ഉണ്ടായിരുന്നു. വളരെ വർണ്ണപ്പകിട്ടുകളോടുകൂടി ആഘോഷിച്ച ഈ പരിപാടിയിൽ വളരെ വർണ്ണാഭമായ രീതിയിൽ കുട്ടികൾ അണിനിരന്നു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലും കുട്ടികളുടെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു.
Comments