conscientization programme report
ബിഎഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ വിദ്യാർത്ഥികൾ അധ്യാപക പരിശീലന വേളയിൽ ജീവിതശൈലി രോഗങ്ങളും അവയുടെ പ്രതിരോധവും എന്ന വിഷയത്തെ സംബന്ധിച്ച ഒരു ബോധവൽക്കരണ പരിപാടി നടത്തുകയുണ്ടായി നവംബർ 29 ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിപാടി നടത്തിയത് കുട്ടികൾക്ക് വളരെയേറെ താൽപര്യപ്രദമാകുന്ന വിധത്തിൽ പി പി ടി യുടെ സഹായത്താലാണ് കുട്ടികൾക്ക് വിവരങ്ങൾ നൽകിയത് ഞാനും ജാസ്മി ഗോപിക എന്നിങ്ങനെ മൂന്നുപേർ ചേർന്നാണ് ക്ലാസ് എടുത്തത് ജീവിതശൈലി രോഗങ്ങൾ എന്നാൽ എന്താണെന്നും അവ ഏതൊക്കെയാണെന്നും കാരണങ്ങളും പരിഹാരമാർഗ്ഗങ്ങൾ എന്നിവയാണ് ക്ലാസിൽ ചർച്ചചെയ്തത് ഇതോടൊപ്പം ക്വിസ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു
Comments