സ്കൂൾ ഇന്റേൺഷിപ് (നാലാമത്തെ ആഴ്ച )

അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച വളരെ നല്ല രീതിയിൽ നടന്നു. ഒരു കുടന്ന വെളിച്ചമായി എന്ന യൂണിറ്റിലെ സഫലമീ യാത്ര എന്ന പാഠഭാഗം ആണ് ഈയാഴ്ച ക്ലാസ് എടുത്തത്. എൻ എൻ കക്കാടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും സഫലമീ യാത്ര എന്ന കവിത ഭാഗം കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു.പാഠഭാഗത്തെ ആസ്പദമാക്കിയിട്ടുള്ള പഠനപ്രവർത്തനങ്ങളും ചെയ്യിപ്പിച്ചു. ആ ആഴ്ചയിൽ തന്നെ ആശയസംബാധന മാതൃകയിലുള്ള പാടാസൂത്രണ പ്രകാരമുള്ള  ക്ലാസ് എടുക്കുകയും ചെയ്തു. കൂടുതൽ ഉദാഹരണങ്ങളിലൂടെയാണ് ആശയം കുട്ടികളിലേക്ക് എത്തിച്ചത്. കുട്ടികളുടെ പങ്കാളിത്തം ഉണ്ടായതുകൊണ്ട് വളരെ നല്ല ക്ലാസുകൾ ആയിരുന്നു എടുക്കാൻ സാധിച്ചത്..

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച