സ്കൂൾ ഇന്റേൺഷിപ് (അഞ്ചമത്തെ ആഴ്ച )
അധ്യാപക പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ചയിൽ തുടിതാളം തേടി എന്ന യൂണിറ്റിലെ അമ്പാടിയിലേക്ക് എന്നാ കവിത ഭാഗം ആസ്പദമാക്കിയിട്ടുള്ള പാടാസൂത്രണ പ്രകാരമുള്ള ക്ലാസ് ആയിരുന്നു എടുത്തിരുന്നത്. പ്രാചീന കവിത്രയത്തിലെ ശ്രദ്ധേയനായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന കൃതിയിലെ ഒരു ഭാഗമാണ് അമ്പാടിയിലേക്ക് എന്നത്. കൃഷ്ണനെ കാണുന്നതിനായി അക്രൂരൻ അമ്പാടിയിലേക്ക് യാത്ര തിരിക്കുന്നതാണ് കവിത ഭാഗം. കവിതാ ഭാഗം വായിച്ച്കു ട്ടികളെ കൊണ്ട് ഈണം കണ്ടെത്തുകയും ഗ്രൂപ്പ് പ്രവർത്തനങ്ങളും വ്യക്തിഗത പ്രവർത്തനങ്ങളും ചെയ്യിപ്പിക്കുകയും ചെയ്തു. യൂട്യൂബ് വീഡിയോ, ചാർട്ട്, ചിത്രങ്ങൾ തുടങ്ങിയ അനേകം പഠനോപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് പാഠഭാഗം കുട്ടികളിലേക്ക് എത്തിച്ചത്. കുട്ടികളുടെ പങ്കാളിത്തം നല്ല രീതിയിൽ ഉണ്ടായിരുന്നതിനാൽ വളരെ ഫലപ്രദമായ ക്ലാസ് ആയിരുന്നു എടുക്കാൻ സാധിച്ചത്.
Comments