കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് 🥳

ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജ് മൈലാപ്പൂർ, വൈഖരി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്യുതി 2024 പഞ്ചദിന ക്യാമ്പ് ജനുവരി 25 മുതൽ 29 വരെ കോളേജിൽ വെച്ച് നടത്തുകയുണ്ടായി.അധ്യാപകരും അനധ്യാപകരും യൂണിയൻ അംഗങ്ങളും വിദ്യാർത്ഥികളും  ചേർന്നാണ് ക്യാമ്പ് മനോഹരമാക്കിയത്.
.                  ജനുവരി 25 ക്യാമ്പിന്റെ ആദ്യ ദിവസമായിരുന്നു. കൃത്യം 11:30 തന്നെ പരിപടികൾ ആരംഭിച്ചു. ഫാത്തിഹ സിമിയയും പ്രാർത്ഥന ശ്രീതിയും ചൊല്ലി. അതിനുശേഷം പ്രിൻസിപ്പൽ ലക്ഷ്മി നടരാജൻ സ്വാഗത പ്രസംഗം നടത്തി.FMET ചെയർമാൻ ഷാജഹാൻ യൂനസ് സാർ  അധ്യക്ഷ പ്രസംഗം  നടത്തി. പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീ.  സജാദ് എസ് ആണ്.(ഡെപ്യൂട്ടി സുപ്പീരിന്റെണ്ഡന്റ് ഓഫ് പോലീസ്,വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ,കൊല്ലം ) തുടർന്ന് നൗഷാദ് യൂനസ് സർ മുഖ്യപ്രസംഗം നടത്തി. യൂണിയൻ അഡ്വൈസർ ഫസീദ അസീസ് അഭിനന്ദനങ്ങൾ അറിയിച്ചു. ശേഷം യൂണിയൻ ചെയർപേഴ്സൺ ഹരിത എസ് നന്ദി അറിയിച്ചു.തുടർന്ന് പരിപാടികൾ നടന്നു1:30 ക് നടന്ന പി എ സജിമോൻ സാറിന്റെ ഉടച്ചു വർക്കൽ എന്ന പരിപാടി വളരെ മനോഹരമായിരുന്നു. അദ്ദേഹം കേരളത്തിലെ പ്രധാന അധ്യാപകൻ ഉള്ള അവാർഡ് നേടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ക്ലാസ്സ്  എല്ലാവർക്കും പുതിയ ഒരു അനുഭവം ഉണ്ടാകാൻ സാധിച്ചു.തുടർന്ന് ഗംഗ ഹൗസിന്റെ പരിപാടികൾ ഉണ്ടായിരുന്നു.
.         ജനുവരി 26 ക്യാമ്പിന്റെ രണ്ടാമത്തെ ദിവസമായിരുന്നു.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ യമുന ഹൗസിന്റെ നേതൃത്വത്തിൽ നടത്തി. പതാക ഉയർത്തൽ,ക്വിസ് മത്സരം ഉപന്യാസം മത്സരം എന്നിങ്ങനെ അനേകം പരിപാടികൾ ഉണ്ടായിരുന്നു.11:30 ക് അഡ്വക്കേറ്റ് നിസ ഫാസിൽ നേതൃത്വം വഹിച്ച സ്ത്രീകളും നിയമവും എന്ന ക്ലാസ്സ്‌ ഉണ്ടായിരുന്നു. കൂടാതെ നാട്ടീണം എന്ന പരിപാടിയും അന്നേദിവസം ഉണ്ടായിരുന്നു നാടക പ്രവർത്തകനായ സുവർണ്ണൻ പരവൂരിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്.വളരെ മനോഹരമായിട്ടുള്ള  പരിപാടിയായിരുന്നു ഇത്.
.       ജനുവരി 27 ക്യാമ്പിന്റെ മൂന്നാമത്തെ ദിവസമായിരുന്നു. അന്നേദിവസം  9:30 ക് ഗായകൻ ശ്രീ രാജീവിന്റെ പാടാം നമുക്ക് പാടാം എന്ന പരിപാടിയുണ്ടായിരുന്നു.11:30ക് സൂരജ് സർ ന്റെ ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം ജിജോ ജയചന്ദ്രൻ സാറിന്റെ പറന്നു പറന്നു ചേക്കേറാം എന്ന പരിപാടിയും ഉണ്ടായിരുന്നു. അതിനുശേഷം നാലുമണിക്ക് ശാന്തി ഭവൻ സന്ദർശിക്കുകയും കുറെ നേരം അവിടെ സമയം ചെലവഴിക്കുകയും ചെയ്തു. ഒരുവേറിട്ട അനുഭവമായിരുന്നു അത്. അതിനുശേഷം കോളേജിൽ ക്യാമ്പ് ഫയർ രാത്രിയിൽ നടത്തുകയും ചെയ്തു ജനുവരി 28 ക്യാമ്പിന്റെ നാലാമത്തെ ദിവസമായിരുന്നു. അന്ന് ഉല്ലാസ യാത്രയായിരുന്നു. കൃത്യം ആറരയ്ക്ക് തന്നെ യാത്ര ആരംഭിച്ചു. കാപ്പിൽ ബീച്ച്, വർക്കല ബീച്ച്, കോവളം ബീച്ച്, ലുലു മാൾ  എന്നിവ സന്ദർശിക്കുകയും 11:30 ക് തിരികെ എത്തുകയും ചെയ്തു.ജനുവരി 29 ക്യാമ്പിന്റെ അഞ്ചാമത്തെ ദിവസമായിരുന്നു.9:30 ക് യാത്രാമംഗളം എന്ന പരിപാടി നടത്തുകയും എല്ലാവരും തിരികെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച