ആർട്സ് ഡേ 🥳🕺🏻💃🏻🏆🎉

ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജ് മൈലാപൂരിൽ കലാലയ യൂണിയൻ വൈഖരി (2022-2024) യുടെ നേതൃത്വത്തിൽ ശ്രുതി ലയം എന്ന പേരിൽ കോളേജ് ആർട്സ് ഡേ നടത്തുകയുണ്ടായി.ജനുവരി 8 9 തീയതികളിൽ ആയിട്ടാണ് കലാപരിപാടികൾ നടന്നത്. ഗംഗ,യമുന, കാവേരി എന്നീ മൂന്ന് ഹൗസ് വൈസ് മത്സരങ്ങൾ ആയിരുന്നു നടന്നിരുന്നത്. ഫാത്തിഹ ചൊല്ലുന്നതിനായി സിമിയയും പ്രാർത്ഥന ചൊല്ലുന്നതിനായി ബിജോയ് ജോസഫും  ആണ് എത്തിയത്.എഫ്. എം. ടി. സി പ്രിൻസിപ്പൽ ഡോക്ടർ ലക്ഷ്മി നടരാജൻ മിസ്സ്‌  സ്വാഗത പ്രസംഗം നടത്തി.എഫ്.എം. ഇ. ടി ചെയർമാൻ ഷാജഹാൻ യൂനസ് സാർ അധ്യക്ഷ പ്രസംഗം നിർവഹിച്ചു.എഫ്. എം. ഇ. ടി സെക്രട്ടറി നൗഷാദ് യൂനസ്  സാർ മുഖ്യപ്രസംഗം  നടത്തി. ആർട്സ്  ക്ലബ് അഡ്വൈസർ റാണി പാർവതി മിസ്സ്‌ ആശംസ പ്രസംഗം നടത്തി.യൂണിയൻ ആർട്സ് ക്ലബ് സെക്രട്ടറി സുജിത്ത് കൃതജ്ഞത അറിയിച്ചു.തുടർന്ന് വിവിധയിനം കലാപരിപാടികൾ നടന്നു. ഉപന്യാസം മത്സരം,കഥരചന മത്സരം, കവിതാ രചന മത്സരം, പ്രസംഗം മത്സരം, പെൻസിൽ ഡ്രോയിങ്, പാട്ട് ഡാൻസ്,സിനിമാഗാനങ്ങൾ,ഗ്രൂപ്പ് ഡാൻസ്,തിരുവാതിര,ഒപ്പന, നാടോടി നൃത്തം,സെമി ക്ലാസിക്കൽ ഡാൻസ്, നാടകം, മൈമ്,ഫാൻസി ഡ്രസ്സ്,സിനിമാറ്റിക് ഡാൻസ്, പദ്യപാരായണം, എന്നിങ്ങനെ അനേകം മത്സരങ്ങൾ ഉണ്ടായിരുന്നു. ഹൗസ് വൈഫ് മത്സരങ്ങൾ ആയതുകൊണ്ട് തന്നെ എല്ലാവരും ആവേശത്തോടെയും  വാശിയോടുകൂടിയും മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു 

Comments

Popular posts from this blog

പഠന യാത്ര 🥳🚊

യൂണിയൻ ഉദ്ഘാടനവും 🥳ആർട്സ് ഉദ്ഘാടനവും 🥳

അവസാന ആഴ്ച