സ്പോർട്സ് ഡേ 🏅🏆🥏
ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ പതിനെട്ടാമത് annual athletic meet നവംബർ 2,2023 YCET ഗ്രൗണ്ട് വെച്ച് നടക്കുകയുണ്ടായി. ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായി പ്രമോദ് സാറിന്റെ നേതൃത്വത്തിലാണ് സ്പോർട്സ് ഡേ നടത്തിയത്.100,200 മീറ്റർ ഓട്ടം, നടത്തം, ജാവലിൻ ത്രോ,ഡിസ്ക് ത്രോ, ഷോട്ട് പുട്ട്, ഹൈ ജംമ്പ് എന്നിങ്ങനെ അനേകം മത്സരയിനങ്ങൾ ഉണ്ടായിരുന്നു. ഗംഗ യമുനാ കാവേരി എന്നീ മൂന്ന് ഹൗസിന് അടിസ്ഥാനമാക്കിയിട്ടായിരുന്നു മത്സരങ്ങൾ നടത്തിയത്. അതുകൊണ്ടുതന്നെ എല്ലാവരും നന്നായി ഇതിൽ പങ്കുകൊള്ളുകയും വാശിയോടെ മത്സരിക്കുകയും ചെയ്തു.ഞാൻ യമുന ഹൗസ് ആണ്. എനിക്ക് ഓട്ട മത്സരത്തിൽ സെക്കന്റ് പ്രൈസ്ഉ ണ്ടായിരുന്നു.എല്ലാവരും വാശിയോടെ ജയിക്കുകയും മത്സരിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ലക്ഷ്മി നടരാജൻ മിസ്സിന്റെയും പ്രമോദ് സാറിന്റെയും നേതൃത്വത്തിൽ മത്സരാവസാനം സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്യുകയും ചെയ്തു. കാവേരി ഹൗസ് ആയിരുന്നു കൂടുതൽ മത്സരങ്ങളിൽ വിജയിക്കുകയും ഓവറോൾ കരസ്ഥമാക്കുകയും ചെയ്തത്.
Comments