ഫാത്തിമമെമ്മോറിയൽ ട്രെയിനിങ് കോളേജിന്റെ 2022- 23 അധ്യയനവർഷത്തെ കലാലയ യൂണിയൻ (വൈഖരി) ഉദ്ഘാടനവും അതിനോടൊപ്പം ആർട്സ് ക്ലബ് ഉദ്ഘാടനവും നടത്തുകയുണ്ടായി. തിങ്കളാഴ്ച രാവിലെ 9 :30ന് കോളേജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. ഫാത്തിഹക്കും പ്രാർത്ഥനക്കും ശേഷം ചടങ്ങുകൾ ആരംഭിച്ചു. കലാലയ യൂണിയൻ ഉദ്ഘാടനം നിർവഹിച്ചത് എം എൽ എയായ ശ്രീ പി. സി വിഷ്ണുനാഥ് അവർകളാണ്. ആർട്സ് ക്ലബ് ഉദ്ഘാടനം പ്രശസ്ത സീരിയൽ താരം ശ്രീമതി. സ്വാതി നിത്യാനന്ദ് നിർവഹിച്ചു. FMTC പ്രിൻസിപ്പൽ ഡോ. ലക്ഷ്മി നടരാജൻ അവർകളാണ് സ്വാഗതം പറഞ്ഞത്. വൈഖരി യൂണിയൻ ചെയർപേഴ്സൺ ഹരിത. എസിന്റെ അധ്യക്ഷത വഹിച്ചു. ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ സെക്രട്ടറിയായ ശ്രീ ഷാജഹാൻ യൂനസ് വൈസ് ചെയർമാൻ നൗഷാദ് യൂനസ്, വാർഡ് മെമ്പറായ ശ്രീ റാഫി, എന്നിവർ സന്നിഹിതരായിരുന്നു. കോളേജ് യൂണിയൻ അഡ്വൈസർ ആയ ശ്രീമതി ഫസീദ അസീസിന്റെ കൃതജ്ഞതയോടു കൂടി ചടങ്ങുകൾ അവസാനിച്ചു. തുടർന്ന് ഉച്ചയ്ക്ക് ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആയിരുന്നു.
Comments