പഠന യാത്ര 🥳🚊
2022-24 അധ്യായന വർഷത്തെ ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠന യാത്രയിൽ എഫ്. എം ടി.സി മൈലാപ്പൂർ കോളേജിൽ നിന്ന് ഗോവയിലേക്കാണ് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചത്. ഓഗസ്റ്റ് 4 ന് ആണ് പുറപ്പെട്ടത്. 48 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും രണ്ട് ഗൈഡുമാരും അടങ്ങുന്ന സംഘം കൊല്ലത്ത് നിന്നും നേത്രാവതി എക്സ്പ്രസ്സിൽ ഗോവയിലേക്ക് യാത്ര പുറപ്പെട്ടു. ഏകദേശം മണിക്കൂറുകൾ നീണ്ടുനിന്ന ട്രെയിൻ യാത്രയ്ക്ക് ഒടുവിൽ ഓഗസ്റ്റ് 5 ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ ഗോവയിൽ എത്തിച്ചേർന്നു. അവിടെനിന്നും ഞങ്ങളെ കൊണ്ടുപോകാൻ ബസ് ഉണ്ടായിരുന്നു.ബസ്സിൽ കയറി ഞങ്ങൾക്കു ഗോവയിൽ താമസിക്കാനായി ഏർപ്പെടുത്തിയ ഹോട്ടലിൽ എത്തിച്ചേർന്ന് എല്ലാവരും പ്രഭാതകൃത്യങ്ങൾ ചെയ്തു ഭക്ഷണവും കഴിച്ച് പത്തരയോടെ ഞങ്ങൾ ഹോട്ടലിൽ നിന്നും പുറപ്പെട്ടു. ഗോവയിലെ അഗോഡ കോട്ടയിലേക്ക് ആണ് ആദ്യം പോയത്. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന കോട്ടകളിൽ ഏറെ പൈതൃകം അവകാശപ്പെടാൻ പറ്റുന്ന അപൂർവ്വം കോട്ടകളിൽ ഒന്നാണ് അഗോഡകോട്ട. കോട്ടയോട് ചേർന്നു കിടക്കുന്ന സിഗോറിയൽ ബീച്ചിലേക്കാണ് പിന്നീട് പോയത്. പിന്നീട് തിരികെ ഹോട്ടലിൽ എത്തുകയും സ്വിമ്മിംഗ്ല പൂൾ ചില വഴിക്കുകയും...
Comments