മൂന്നാമത്തെ ആഴ്ച
അധ്യാപക പരിശീലനത്തിന്റെ ഏഴാം ദിവസമായിരുന്നു ഇന്ന് കൃത്യം 9 കാലിന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു എനിക്കിന്ന് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. അമ്മമ്മ എന്ന പാഠഭാഗത്തിലേക്ക് പ്രവേശിക്കുകയും കുറച്ചുഭാഗം പഠിപ്പിക്കുകയും ചെയ്തു.അതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കുട്ടികൾ നന്നായി പങ്കെടുത്തു ശേഷം തുടർപ്രവർത്തനം നൽകി ക്ലാസ് അവസാനിപ്പിച്ചു. സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു. മൂന്നരയ്ക്ക് സ്കൂൾ വിട്ടപ്പോൾ കുട്ടികളെ നിയന്ത്രിക്കാൻ സഹായിച്ചു.
. അധ്യാപക പരിശീലനത്തിന്റെ എട്ടാം ദിവസമായിരുന്നു ഇന്ന് കൃത്യം 9 20ന് തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു ഹാജർ ബുക്കിൽ ഒപ്പുവച്ചു ഇന്ന് എനിക്ക് രണ്ട് പിരീഡ് ക്ലാസ് ഉണ്ടായിരുന്നു. അമ്മമ്മ എന്ന പാഠഭാഗത്തെ ആസ്പദമാക്കിയിട്ടുള്ള പാഠസൂത്രണപ്രകാരമുള്ള ക്ലാസ് ആയിരുന്നു എടുത്തിരുന്നത്..
Comments