അധ്യാപക പരിശീലനം രണ്ടാം ഘട്ടം
ബി. എഡ് പാഠ്യദ്ധതിയിലെ പ്രധാനപ്പെട്ട ഘട്ടമാണ് അധ്യാപക പരിശീലനം. അതിലെ ആദ്യഘട്ട പരിശീലനം 40 ദിവസമായിരുന്നു. അത് വിജയകരമായി തന്നെ പൂർത്തിയാക്കാൻ സാധിച്ചിരുന്നു. രണ്ടാംഘട്ട പരിശീലനം 30 ദിവസമാണ് ജി എച്ച് എസ് എസ് വള്ളികീഴ് സ്കൂളിലാണ് പരിശീലനം നടക്കുന്നത്. വളരെ വിജയകരമായും ചിട്ടയോടുകൂടിയും പരിശീലനം പൂർത്തിയാക്കേണ്ടതുണ്ട്. 12/06/2024 ലാണ് അധ്യാപക പരിശീലനം ആരംഭിച്ചത്.
. ആദ്യത്തെ ആഴ്ച : 12/06/2024 ബുധനാഴ്ചയാണ് പരിശീലനം തുടങ്ങിയത്. കൃത്യം9:20 ന് തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു. അസംബ്ലിയിൽ പങ്കുചേർന്നു കുട്ടികൾക്ക് കലോത്സവത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നു. പ്രധാന അധ്യാപിക കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ അസംബ്ലിയിൽ നൽകി. എനിക്ക് ക്ലാസ്സ് എടുക്കാനായി ലഭിച്ചിരുന്നത് ഷെറിൻ മിസ്സിന്റെ നേതൃത്വത്തിലുള്ള 8c ക്ലാസ്സ് ആണ്. ഇന്ന് ക്ലാസ്സിൽ കയറി കുട്ടികളെ പരിചയപ്പെടുകയും ഞാൻ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. ശേഷം കുട്ടികളുടെ അവധിക്കാല അനുഭവങ്ങൾ പങ്കുവെക്കാൻ കുട്ടികൾക്ക് അവസരം കൊടുത്തു. ശേഷം സ്കൂൾ ഉച്ചഭക്ഷണം വിതരണത്തിന് സഹായിച്ചു. നാലുമണിയോടുകൂടി സ്കൂൾ വിടുകയും എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ആദ്യദിനം ആയതുകൊണ്ട് തന്നെ വളരെനല്ല ദിവസമായിരുന്നു..
രണ്ടാമത്തെ ദിവസം പതിവുപോലെ തന്നെ സ്കൂളിൽ നേരത്തെ എത്തുകയും തുടർന്ന് ഹാജർ ബുക്കിൽ ഒപ്പുവെച്ചു. എനിക്കിന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. കേരളപാഠാവലി ടെസ്റ്റിലെ ഇനി ഞാൻ ഉണർന്നിരിക്കാം എന്ന് ആദ്യത്തെ യൂണിറ്റ് പ്രവേശകമാണ് ഇന്ന് നടന്നത്. യൂണിറ്റ് പ്രവേശകത്തിൽ നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ഒപ്പം യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പാഠഭാഗങ്ങൾ ഏതൊക്കെയാണെന്ന് കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട ഗ്രൂപ്പ് പ്രവർത്തനങ്ങളും നൽകി. പിന്നീട് തുടർ പ്രവർത്തനം നൽകി ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു
. മൂന്നാമത്തെ ദിവസം പതിവുപോലെതന്നെ സ്കൂളിൽ നേരത്തെ എത്തിച്ചേർന്നു. ഒമ്പതര യോടു കൂടി കുട്ടികളെല്ലാവരും സ്കൂളിൽ എത്തുകയും ഞങ്ങൾ ഹാജർ ബുക്കിൽ ഒപ്പു വയ്ക്കുകയും ചെയ്തു. ഇന്ന് അഞ്ചാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. ആദ്യത്തെ പാഠഭാഗമായ സാന്ദ്രസൗഹൃദം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും എഴുത്തുകാരനെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. ശേഷം അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു.
Comments